Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : He Died After

Thiruvananthapuram

ജോ​ലി ചെ​യ്ത ഓ​ഫീ​സിനു മു​ക​ളി​ല്‍നി​ന്നു ചാ​ടി മ​രി​ച്ചു

പേ​രൂ​ര്‍​ക്ക​ട: ജോ​ലി​ചെ​യ്തു വ​ന്ന കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് യു​വാ​വ് ചാ​ടി മ​രി​ച്ചു. വെ​മ്പാ​യം പെ​രി​കൂ​ര്‍ മൊ​ട്ട​മൂ​ട് പാ​ള​യം​കെ​ട്ടി തി​രു​വോ​ണ​ത്തി​ല്‍ മോ​ഹ​ന​ന്‍-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മ​ഹേ​ഷ് മോ​ഹ​ന്‍ (32) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. മ​ഹേ​ഷ് മോ​ഹ​ന്‍ ജോ​ലി​ചെ​യ്തു​വ​രു​ന്ന പ​ട്ട​ത്തു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ 5-ാം നി​ല​യി​ല്‍ നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​നു മു​മ്പ് മ​ഹേ​ഷ് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ എ​ത്തി പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ജീ​വ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. 10 വ​ര്‍​ഷ​മാ​യി സ്ഥാ​പ​ന​ത്തി​ല്‍ അ​സി. മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മ​ല്ല ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​ഹേ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹം വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് കു​ടും​ബ​ത്തെ ദു:​ഖ​ത്തി​ലാ​ഴ്ത്തി​യ സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്.മ​ഹേ​ഷ് മോ​ഹ​ന്‍ അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up